പ്രധാനമന്ത്രിയോട് കര്‍ഷകരെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കര്‍ഷകരെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലേറേയായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. കോര്‍പ്പറേറ്റ് മുതലാളികളെ ഉപേക്ഷിച്ച് അന്നദാതാക്കളെ പിന്തുണയ്ക്കാന്‍ ഇനിയും സമയമുണ്ട് മോദീജീ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

കര്‍ഷകര്‍ക്കുവേണ്ടി 2018ല്‍ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയോടൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതേസമയം കേന്ദ്രസര്‍ക്കാരുമായുളള കര്‍ഷകരുടെ എട്ട് ഘട്ട ചര്‍ച്ചകളും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രം അവസാന ചര്‍ച്ചയിലും പരിഗണിച്ചില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തിലുടനീളം മൗനവൃതം ആചരിച്ചിരുന്നു. ജനുവരി 14ന് കര്‍ഷകരുമായി അടുത്ത ഘട്ട ചര്‍ച്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

News Desk

Recent Posts

National Desk 5 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 6 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More