ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊറോണ വാക്സിനേഷന് നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്. അതില്‍നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, രാജ്യത്തെ എല്ലാവര്ക്കും വാക്സിനേഷന് സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്ത്ഥിക്കുകാണ് എന്ന് അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.
ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, ഹൈ റിസ്ക് വിഭാഗത്തിലുളളവര്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിനേഷന് നല്കാന് തീരുമാനിച്ചിരിക്കുന്നത്. അതിനുപകരം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ വാക്സിനേഷന് നല്‍കണമെന്ന് നിരവധി പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന് നല്കാന് കഴിയില്ലെന്ന കേന്ദ്രത്തിന്റെ ഡിസംബറിലെ പ്രഖ്യാപനം കോണ്‍ഗ്രസ്, ശിവസേനയുള്പ്പെടെയുളള പാര്‍ട്ടികളില്‍ നിന്ന് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.