ബദൗന്‍ ബലാത്സംഗം; ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: ബദൗന്‍ ബലാത്സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. യുവതി അസമയത്ത് പുറത്തിറങ്ങിയതാണ് ബലാത്സംഗത്തിനു കാരണം, അവര്‍ വൈകുന്നേരം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന ദേശീയ വനിതാകമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട വനിതാ കമ്മീഷന്‍ അംഗത്തിന് എങ്ങനെയാണ് ഇത്തരമൊരു മനോഭാവത്തോടെ സംസാരിക്കാന്‍ സാധിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ഇത്തരം ചിന്താഗതികളുളളവര്‍ക്ക് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാവില്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടിയാണ് ബലാത്സംഗ വിവരം പുറംലോകം അറിയുന്നത്, ഈ വിഷയത്തില്‍ യോഗി സര്‍ക്കാര്‍ ആശങ്കാകുലരാണ്, സ്ത്രീകള്‍ ഈ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബദൗനിലെ ഗ്രാമത്തില്‍ ക്ഷേത്രത്തിലേക്ക് പോയ അംഗണ്‍വാടി ജീവനക്കാരിയായ അന്‍പതുകാരിയെ ഞായറാഴ്ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ക്ഷേത്രത്തിലെ പൂജാരിയെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. പൂജാരി തന്നെയാണ് ക്ഷേത്രപരിസരത്തെ കിണറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി കുടുംബത്തെ അറിയിച്ചത്. പൂജാരിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ സ്ത്രീയുടെ കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More