'ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല, ഇനി ഉണ്ടാകുകയുമില്ല'; സമസ്ത നേതാക്കള്‍ പാണക്കാട് എത്തി

കോഴിക്കോട്: സമസ്ത-ലീഗ് തര്‍ക്കത്തില്‍ ഇരു നേതൃത്വങ്ങളും തമ്മില്‍ സമവായ ചര്‍ച്ച തുടങ്ങി. സമസ്ത പ്രസിഡന്‍റ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ എന്നിവരാണ് പാണക്കാട്ടെത്തിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് നീക്കം. 

മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആലിക്കുട്ടി മുസ്‍ലിയാര്‍ എത്തുകയും വഴിയില്‍ വെച്ച് ലീഗ് നേതാക്കള്‍ അദ്ദേഹത്തെ തടയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചതെന്നും ഒരു ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ, കോഴിക്കോട് വെച്ച് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉമ്മര്‍ ഫൈസി മുക്കം പങ്കെടുക്കുകയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, ഇന്ന് എസ് കെ എസ് എസ് എഫ് നടത്തുന്ന ജന മുന്നേറ്റ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുകയാണ്. വിലക്കുണ്ടെന്നു ആരോപിക്കപ്പെടുന്ന ആലിക്കുട്ടി മുസ്‍ലിയാർ ആ പരിപാടിയില്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടിയും സുന്നി യുവജന സംഘടനയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും. 'ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കില്‍ ഇവിടെ വരില്ലല്ലോ' എന്നായിരുന്നു ജിഫ്‍രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More