ഇന്ത്യയില്‍ 13 പേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ 13 പേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ആകെ രോഗം ബാധിച്ചവരുടെ എണ്ണം 71 ആയി. യുകെയില്‍ നിന്ന് തിരികെയത്തിയവരിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ കേന്ദ്രം സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ബംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് സിസിഎംബി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയ ആശുപത്രികളിലാണ് സാമ്പിളുകളുകള്‍ പരിശോധിക്കുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33,000 യാത്രക്കാരാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലായി എത്തിയത്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്, സാമ്പിളുകളുടെ പരിശോധന, നിയന്ത്രണങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തികള്‍ അതത് സംസ്ഥാനസര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുളള കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കായുളള തിരച്ചില്‍ സമഗ്രമായി നടക്കുന്നുണ്ടെന്നും കണ്ടെത്തിയവരെ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുകയും അവര്‍ ക്വാറന്റൈനില്‍ പോവുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിലും മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയതോടെ ഇന്ത്യ യുകെയില്‍ നിന്നുളള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവയ്ച്ചിരിക്കുകയാണ്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയില്‍, സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇതിനകം ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 18 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More