ചൈനീസ് സർക്കാരിനെ വിമർശിച്ചു; ശതകോടീശ്വരന്‍ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം

ബീജിംഗ്: ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം. ചൈനീസ് സർക്കാരിനെയും, സർക്കാരിന്റെ വ്യാപാരനിയന്ത്രണ സംവിധാനങ്ങളെയും വിമര്‍ശിച്ചതിനു ശേഷം ചൈനീസ് ഭരണകൂടം മാക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ആഴ്ചകളായി ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. 

അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ അല്ലെങ്കിൽ സർക്കാർ തന്നെ തടവിൽ പാർപ്പിച്ചിരിക്കുകയോ ചെയ്തിരിക്കാം എന്നാണ് പ്രധാനമായും ഉയരുന്ന സംശയം. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമര്‍ശം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിന് കാരണമായിരുന്നു. 

സ്വതവേ അഭിപ്രായ സ്വാതന്ത്ര്യം കാര്യമായ രീതിയിൽ കൂച്ചു വിലങ്ങിടപ്പെട്ടിട്ടുള്ള രാജ്യമായ ചൈനയിൽ, വളരെ വിപ്ലവകാരിയും എന്തും തുറന്നു പറയുന്ന ഒരാളുമായിട്ടാണ് ജാക്ക് മാ അറിയപ്പെട്ടിരുന്നത്. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്. ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് മാ ഒരു ടെലിവിഷൻ ഷോയില്‍ പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More