യുഎപിഎ: രൂപേഷിനെതിരായ സംസ്ഥാനത്തിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു

ഡല്‍ഹി: യുഎപിഎ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന  രൂപേഷിന്‍റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം  കോടതിയില്‍ പോയ  സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസയച്ചു. ആറാഴ്ച സമയമനുവദിച്ചുകൊണ്ട് ജസ്റ്റിസ് അശോക്‌ ഭൂഷണ്‍,  ജസ്റ്റിസ് എം. ആര്‍. ഷാ  എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേരളാ സര്‍ക്കാരിന് നോട്ടീസയച്ചത്.  

രൂപേഷിനെതിരായ രാജ്യദ്രോഹക്കേസില്‍  പ്രോസിക്യുഷന്‍  അനുമതിയില്ലാതെ വിചാരണക്കോടതിക്ക് നടപടി എടുക്കാന്‍ കഴില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി, രൂപേഷിന്‍റെ വിടുതല്‍ ഹരജി  അംഗീകരിച്ചത്. യുഎപിഎ സമയബന്ധിതമായി നല്‍കാതിരുന്നതും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ യുഎപിഎ നിയമം അനുസരിച്ച് പ്രോസിക്യുഷന്‍ അനുമതി നിര്‍ബന്ധമുള്ള കാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിംഗ്, സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിംഗ് കൌണ്‍സില്‍ നിഷേ രാജന്‍ ഷോങ്കാര്‍ എന്നിവര്‍ വാദിച്ചു. 

നിരോധിത സംഘടനയായ മാവോയിസ്റ്റുകളുടെ ലഘുലേഘ വിതരണം ചെയ്തുവേന്നാരോപിച്ച് 2013-ല്‍ കുറ്റ്യാടി സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും വളയം പൊലിസ് സ്റ്റേഷനില്‍ 2014-ല്‍   രെജിസ്റ്റെര്‍ ഒരു കേസിലുമാണ് രൂപേഷിന്‍റെ  വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചത് 

Contact the author

web desk

Recent Posts

Web Desk 4 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 5 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 6 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 7 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 8 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 10 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More