രാജീവ് രവി- നിവിൻ പോളി ചിത്രം തുറമുഖം മെയ് 13ന് തീയറ്ററുകളിലെത്തും. നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപൻ ചിദംബരമാണ് തിരക്കഥ സംഭാഷണം. എഡിറ്റർ- ബി അജിത്കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്.
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. വൈറസിന് ശേഷം പൂർണിമാ- ഇന്ദ്രജിത്ത് താരജോഡികൾ ഒരുമിച്ച് അഭിനയിക്കുന്നു എൻന്ന പ്രത്യേകതയും തുറമുഖത്തിനുണ്ട്. നേരത്തെ, അൻപതാമത് റോട്ടർഡാം ഫെസ്റ്റിവലിൽ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.