മധ്യപ്രദേശിലും 'റിസോര്‍ട്ട് രാഷ്ട്രീയം'; നാല് കോണ്‍ഗ്രസ് എംഎൽഎമാർ അടക്കം എട്ട് പേര്‍ കൂറുമാറിയെന്ന് സൂചന

മധ്യപ്രദേശിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ. കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് നാല് കോണ്‍ഗ്രസ് എംഎൽഎ-മാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തി. മറ്റു നാലുപേര്‍ സ്വതന്ത്രരാണ്. 'ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എ-മാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും' കോൺഗ്രസ് ആരോപിച്ചു. 

എംഎൽഎ-മാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. എംഎല്‍എ-മാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാൻ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി പറഞ്ഞു. അതേസമയം, ഇവരിലൊരാളായ രമാ ഭായ് റിസോര്‍ട്ടില്‍ നിന്നും തിരിച്ചു പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും വാര്‍ത്തകളുണ്ട്.

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ഈ സാഹചര്യത്തിൽ 8 എംഎൽഎ-മാർ കൂറി മാറിയാൽ സർക്കാറിന് ഭൂരിപക്ഷം നഷ്ടമാകും. ബിഎസ്പിയുടെ രണ്ട് എംഎൽഎ-മാരുടേയും എസ്പിയുടെ ഒരു എംഎൽഎ-യുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കോൺഗ്രസിനാണ് നല്‍കിയിരുന്നത്. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More