ചെന്നൈ: തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് മന്ത്രി എസ് പി വേലുമണിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്. തനിക്കെതിരായ അഴിമതി ആരോപണം തെളിയിക്കാനായില്ലെങ്കില്‍ രാഷ്ട്രീയം വിടാന്‍ തയാറാവണമെന്ന് എസ് പി വേലുമണിയുടെ വെല്ലുവിളിയോട് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാണ് താങ്കള്‍ തയാറാണോ എന്ന് ചോദിച്ചുകൊണ്ടാണ് സ്റ്റാലിന് പ്രതികരിച്ചത്.
തോണ്ടമുത്തൂര്‍ നിയോജകമണ്ഡലത്തിലെ ദേവരായപുരത്ത് നടന്ന ഗ്രാമസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച് ഡിഎംകെ കഴിഞ്ഞ മാസം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ താന്‍ സ്ഥാനം രാജി വയ്ക്കുമെന്ന് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് മന്ത്രി വേലുമണി പ്രഖ്യാപിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സര്‍ക്കാരിന്റെ ജുഡീഷ്യല്‍ കമ്മീഷന് ചുമതലയേറ്റ് മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും സ്റ്റാലിന് ആരോപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഗ്രാമസഭാ യോഗങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഡിഎംകെ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ജനങ്ങള്‍ വന്‍ തോതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.