കുപ്പി വെള്ളത്തിന് ഇനി 13 രൂപ നല്‍കിയാല്‍ മതി

തിരുവനന്തപുരം: ഇനി ഒരു ലിറ്ററിന്‍റെ കുപ്പിവെള്ളം വാങ്ങുമ്പോള്‍ 20 രൂപ നല്‍കേണ്ടി വരില്ല. സംസ്ഥാനത്തു കുപ്പിവെള്ളത്തിന്‍റെ വില ഏകീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു ലിറ്റര്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍ 13 രൂപ എന്ന നിലയില്‍ വില ഏകീകരിച്ചു കൊണ്ട് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കുപ്പിവെള്ളത്തെ അവശ്യവസ്തുവായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. അവശ്യവസ്തു വില നിര്‍ണ്ണയത്തിനുള്ള അധികാരം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുപ്പി വെള്ളത്തിന്‍റെ  വില നിര്‍ണ്ണയിക്കാന്‍  ഒരു വിദഗ്ധ സമിതിയെ നേരത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വില 13 രൂപയായി ഏകീകരിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

ഏതു കമ്പനികളുടെ കുപ്പിവെള്ളമായാലും അതിന് 13 രൂപ മാത്രമേ ലിറ്ററിന്മേല്‍ ഇടാക്കാവൂ എന്നാണ് നിയമം. ഇത് ലംഘിച്ചാല്‍ വ്യാപാരിയുടെ പേരില്‍ ഉപഭോക്താവിന് പരാതി  നല്‍കാം. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ 'അമ്മത്തണ്ണി' എന്ന പേരില്‍ 10 രൂപക്ക് കുപ്പി വെള്ളം വില്ക്കുന്നുണ്ട്. റെയില്‍വേയില്‍ 'റെയില്‍ നീര്‍ ' എന്ന പേരില്‍ ഐ.ആര്‍.സി.ടി.സി-യും കുപ്പിവെള്ള വില്‍പ്പന നടത്തുന്നുണ്ടെങ്കിലും വിലയില്‍ ഇത്ര ഇളവു ലഭിക്കുന്നില്ല.

Contact the author

web desk

Recent Posts

Web Desk 13 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 15 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 17 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More