ഇന്ത്യയില്‍ പുതുവര്‍ഷത്തില്‍ പിറന്നത് അറുപതിനായിരം കുഞ്ഞുങ്ങള്‍

ഡല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പിറന്നത് അറുപതിനായിരം കുഞ്ഞുങ്ങള്‍. ഇതോടെ ഈ പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ച രാജ്യമായി ഇന്ത്യ മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ ജനനനിരക്കില്‍  7390 പേരുടെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 

ചൈനയാണ് നവജാതശിശുക്കളുടെ കാര്യത്തില്‍  ഇന്ത്യക്കു പിന്നില്‍, 35,615 കുഞ്ഞുങ്ങളാണ് ചൈനയില്‍ ഇത്തവണ പുതുവര്‍ഷത്തില്‍ ജനിച്ചതെന്ന് യുനിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുവര്‍ഷത്തിന്റെ ആദ്യ ദിവസത്തില്‍ ലോകമെമ്പാടുമായി മൂന്നുലക്ഷത്തി എഴുപത്തൊന്നായിരത്തി അഞ്ഞൂറ്റി നാല് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്കുകള്‍. ഇതില്‍ 52 ശതമാനം കുഞ്ഞുങ്ങളും ജനിച്ചത് 10 രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് എന്നതാണ് പ്രത്യേകത.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വര്‍ഷം ലോകത്ത് 140 ദശലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്, അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84 വയസാണ്. ലോകമെമ്പാടുമായി കൊറോണ ബാധിച്ച് മരിച്ച മനുഷ്യരേക്കാള്‍ 78 ഇരട്ടി കുട്ടികള്‍ ഈ വര്‍ഷം ജനിക്കുമെന്നാണ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസാണ്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 11 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 12 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More