കാർഷിക ഭേദ​ഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ കാർഷിക ഭേദ​ഗതി നിയമം  റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു . മൂന്ന് നിയമഭേദഗതികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി  പ്രമേയത്തില്‍ ആവശ്യപ്പെട്ടു.  കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി പിന്തുണ അറിയിച്ചു. 

കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും, നിയമം കര്‍ഷക വിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറുന്നത്  വിപണിയിൽ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും ഇടയാക്കും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ ഒഴിവാക്കിയത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ ചരക്കു നീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കും.-പ്രമേയത്തിൽ മഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡൽ​ഹിയിൽ നടക്കുന്ന കർഷക സമരം ഐതിഹാസികമാണ് . പ്രക്ഷോഭത്തിലുള്ള കര്‍ഷകരുടെ ഇച്ഛാശക്തി ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക സമരം നീണ്ടുപോകുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുകയും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പട്ടിണിയിലേക്ക് തള്ളിയിടുകയും ചെയ്യും.  കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കൂടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 13 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 16 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More