മലപ്പുറം ജില്ലയിൽ നറുക്കെടുപ്പിൽ ഭാ​ഗ്യം യുഡിഎഫിനൊപ്പം; വയനാട് ജില്ലാ പഞ്ചായത്തും യുഡിഎഫ് നേടി

ഇരു മുന്നണി സ്ഥാനാർത്ഥികളും തുല്യവോട്ട് നേടിയതിനെതുടർന്ന് നറുക്കെടുത്ത ഭൂരിഭാ​ഗം പഞ്ചായത്തുകളിലും ഭാ​ഗ്യം യുഡിഎഫിനെ തുണച്ചു. നറുക്കെടുപ്പിലൂടെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് ലഭിച്ചു. യൂത്ത് കോൺ​ഗ്രസ് നേതാവ് ഷംസാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും 8 വോട്ട് വീതം ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ഇതോടെ വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് തുടർ ഭരണം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചത് മുതൽ യുഡിഎഫ് മാത്രമാണ് ഭരിച്ചിട്ടുള്ളത്. ​ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുൻതൂക്കം ലഭിച്ചത്.

നറുക്കെടുപ്പ് നടന്ന മിക്ക പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു. മലപ്പുറം ജില്ലയിലെ കുറുവ, ഏലംകുളം, വെളിയങ്കോട്, , വണ്ടൂർ , ചുങ്കത്തറ പഞ്ചായത്തുകളിൽ ഭാ​ഗ്യം യുഡിഎഫിനെ തുണച്ചു. കോൺ​ഗ്രസിലെ സുകുമാരനാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. എൽഡിഎഫിന് 6 ഉം യുഡിഎഫിന് 5 ഉം സീറ്റാണ് ലഭിച്ചിരുന്നത്. 1 വെൽഫെയർ പാർട്ടി അം​ഗം യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഇരുമുന്നണികൾക്കും തുല്യ വോട്ടുകൾ ലഭിച്ചത്. നാൽപ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏലംകുളം പഞ്ചായത്ത് യുഡിഎഫിന് ലഭിക്കുന്നത്. കമ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിന്റെ ജന്മനാട്ടിലാണ് സിപിഎമ്മിന് നറുക്കെടുപ്പിലൂടെ തിരിച്ചടി ഏറ്റത്.

മലപ്പുറം ജില്ലയിൽ 10 പഞ്ചായത്തുകളിലാണ് നറുക്കെടുപ്പ് നടന്നത്. 6 പഞ്ചായത്തുകൾ യുഡിഎഫിനും 4 പഞ്ചായത്തുകളിൽ എൽഡിഎഫും ലഭിച്ചു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More