ചൈനയുമായുളള ചര്‍ച്ച പരാജയമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ (എല്‍.സി) പ്രശ്‌നം പരിഹരിക്കുന്നതിനായി ചൈനയുമായി നടന്ന ചര്‍ച്ച പരാജയമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയുമായി നടന്ന നയതന്ത്ര-സൈനിക തല ചര്‍ച്ചയില്‍ പരിഹാരങ്ങളുണ്ടായില്ല, പഴയ സാഹചര്യം തന്നെ നിലനില്‍ക്കുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു.

പ്രശ്നം ഇതേപടി തുടരുകയാണെങ്കില്‍ കൂടുതല്‍ സൈനികരെ ഈ മേഖലയില്‍ വിന്യസിക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ചൈനയും തമ്മിലുളള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സൈനിക-നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെയുളള ചര്‍ച്ചകര്‍ പരാജയപ്പെടുകയായിരുന്നു. സൈനിക തലത്തിലുളള അടുത്ത ഘട്ട ചര്‍ച്ച എപ്പോള്‍ വേണമെങ്കിലും നടക്കാം. സ്ഥിതിഗതികള്‍ മാറ്റമില്ലാത തുടരുന്നത് നല്ലതല്ല, തുടര്‍ന്നുളള ചര്‍ച്ചകളില്‍ അനുകൂലമായ ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇരു രാജ്യങ്ങളും അടുത്തഘട്ട ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്, നിലവിലെ കരാറുകള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായി എല്‍എസിയില്‍ സൈനികരെ വിന്യസിക്കുന്ന കാര്യത്തിലും അതിര്‍ത്തിയില്‍ പൂര്‍ണമായി സമാധാനം പുനസ്ഥാപിക്കാനുമായി ചര്‍ച്ചകള്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More