ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.
ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി. ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി.
അതേസമയം, മറ്റു സംസ്ഥാനളില്‍ ഉള്ള ആറുപേര്‍ക്കും അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേരും ബ്രിട്ടണില്‍ നിന്നെത്തിയവരാണ്. മൂന്നുപേര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് ബംഗളൂരുവിലും, രണ്ടുപേര്‍ സിസിഎംബി ഹൈദരാബാദിലും ഒരാള്‍ പൂനൈ എന്‍ഐവിയിലും ചികിത്സയിലാണ്. രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന് ചെയ്തിട്ടുണ്ട്, സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റുളളവരെ കണ്ടെത്തുമെന്നും കനത്ത ജാഗ്രത അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.