മേയര്‍മാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍/പേഴ്സണ്‍മാരെയും ഇന്ന് തെരഞ്ഞെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളിലെ മേയര്‍മാരേയും ഇന്ന് തെരഞ്ഞെടുക്കും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ മേയര്‍മാര്‍ക്കായുള്ള തെരഞ്ഞെടുപ്പ്  പകല്‍ 11 മണിക്കാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, എന്നീ നഗരങ്ങളില്‍ എല്‍ഡിഎഫിലെ സിപിഎം പ്രതിനിധികള്‍ മേയര്‍മാരാകും. കണ്ണൂരില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധിയും, തൃശ്ശൂരില്‍ യുഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് റിബല്‍ ആയി മത്സരിച്ചു വിജയിച്ച സ്വതന്ത്രനും മേയര്‍മാരാകും. പകല്‍ മൂന്നുമണിക്ക് ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.

സംസ്ഥാനത്തെ 87 മുന്‍സിപ്പല്‍ ചെയര്‍മാന്‍/ ചെയര്‍പേഴ്സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഇവിടങ്ങളിലും വൈസ് ചെയര്‍മാന്‍ /ചെയര്‍പേഴ്സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും വൈകീട്ട് മൂന്നുമണിക്കാണ് നടക്കുക. ചെയര്‍മാന്‍/ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍ /ചെയര്‍പേഴ്സന്‍, മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഭാഹാളില്‍ ചേരുന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍/കൌണ്‍സിലര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം. വോട്ടെടുപ്പിന് യോഗ്യതയുള്ള അംഗങ്ങളുടെ പകുതിയെങ്കിലും ക്വാറം ഉണ്ടെങ്കില്‍ മാത്രമേ വോട്ടെടുപ്പ് നടക്കൂ. ക്വാറം തികഞ്ഞില്ലെങ്കില്‍ വോട്ടെടുപ്പ് തൊട്ടടുത്ത ദിവസത്തേക്ക് മാറ്റിവെക്കും. എന്നാല്‍ രണ്ടാം ദിനവും ക്വാറം തികയാതെ വന്നാല്‍ പങ്കെടുത്ത അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തും.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More