ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 279 പേര്‍ക്കാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആണ്.
ഡല്‍ഹിയിലും കഴിഞ്ഞ നാലുമാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ് (655 പുതിയ കേസുകൾ ) കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമായി തുടരുന്നത്. കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ തൊട്ടു പിന്നിലുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം കേരളത്തിൽ 3527 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.