യൂറോപ്പിലും സാര്‍വത്രിക കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു

യൂറോപ്പിലും സാര്‍വത്രിക കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ തീരുമാനം. നേരത്തെ ലാറ്റിനമേരിക്കയും സമാന തീരുമാനം എടുത്തിരുന്നു. 27 അംഗ രാജ്യങ്ങളിലും ഫൈസർ-ബയോടെക് വാക്സിൻ എത്തിച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ചില രാജ്യങ്ങള്‍ ഇതിനകംതന്നെ വാക്സിന്‍ വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 335,000 പേരാണ് കൊവിഡ് ബാധിച്ച് യൂറോപ്പില്‍ ഇതുവരെ മരണപ്പെട്ടത്.

14 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്, നിലവിൽ എല്ലാ അംഗരാജ്യങ്ങളിലും കർശനമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാനഡ, ജപ്പാൻ എന്നിവിടങ്ങളിലും പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡിന്‍റെ ജനിതകമാറ്റം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ എല്ലാ രാജ്യങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യൂറോപ്പിലെ 446 ദശലക്ഷം ആളുകൾക്കാണ് വരും മണിക്കൂറുകളില്‍ വാക്സിന്‍ നല്‍കിത്തുടങ്ങുക. നേരത്തെ, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎംഎ) യൂറോപ്യൻ കമ്മീഷനും ജർമ്മൻ-യുഎസ് നിര്‍മ്മിത ഫൈസർ-ബയോടെക് വാക്സിന് അംഗീകാരം നല്‍കിയിരുന്നു.

Contact the author

News Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More