മോദിയുടെ മന്‍ കി ബാത്തിനിടെ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു

ഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനിടെ പാത്രം കൊട്ടി കര്‍ഷകര്‍ പ്രതിഷേധിച്ചു.  മോദി പ്രസംഗിക്കുന്ന സമയത്ത് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കി പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ നേരത്തെ തീരുമാനിച്ചിരുന്നു.  2020 ലെ അവസാനത്തെ മന്‍ കി ബാത്ത് എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്.

അടുത്ത വര്‍ഷം നടത്താനിരിക്കുന്ന പരിപാടികള്‍ കേന്ദ്രീകരിച്ചാണ് മോദി ഇന്നത്തെ മന്‍ കി ബാത്തില്‍ സംസാരിച്ചത്.വിവാദമായ കാര്‍ഷികനിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുളള കര്‍ഷകരുടെ പ്രതിഷേധം 31 ദിവസം പിന്നിട്ടു. കേന്ദ്രസര്‍ക്കാരുമായുളള ആറാം ഘട്ട ചര്‍ച്ച ഡിസംബര്‍ 29 ന് നടത്താമെന്നാണ് കര്‍ഷകസംഘടനകളുടെ നിര്‍ദേശം. നേരത്തെ കേന്ദ്രവുമായി നടന്ന അഞ്ച് ചര്‍ച്ചകളും പരാജയമായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുക, താങ്ങുവില രേഖാമൂലം ഉറപ്പുവരുത്തുക, വായുമലിനീകരണ ഓര്‍ഡിനന്‍സ്, വൈദ്യുതി ഭേദഗതി ബില്ലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ വിഷയങ്ങള്‍ ആറാംഘട്ട ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഡിസംബര്‍ 29ലെ ചര്‍ച്ചയില്‍  ഈ വിഷയങ്ങള്‍ സംസാരിച്ചില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സിംഘു അതിര്‍ത്തിയില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 16 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More