സുനാമിയുടെ നടുക്കുന്ന ഓർമകൾക്ക് പതിനാറ് വയസ്

ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് പതിനാറു വയസ്. 2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച രാക്ഷസത്തിരമാലകൾ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെയാണ്. കേരളത്തില്‍ സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത് കൊല്ലം അഴീക്കലിലാണ്. ഇപ്പോഴും ആ ദുരന്തത്തില്‍ നിന്നും അഴീക്കലുകാര്‍ പൂര്‍ണമായും കരകയറിയിട്ടില്ല.

ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുൻപാണ് തൊട്ടടുത്ത ദിവസം വടക്കൻ സുമാത്രയിലുണ്ടായ കടൽ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.1-9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദീർഘമായ ഭൂചലനമായിരുന്നു.

ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും സുനാമി അലകളെത്തി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂകമ്പത്തില്‍ നൂറടിയിലധികം ഉയരത്തിലാണ് തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങിയത്. ഇന്ത്യയില്‍ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളില്‍ സുനാമി ദുരന്തം വിതച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറി ആ സുനാമി. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളും ഒന്നിച്ചുനിന്നാണ് ആ ദുരന്തത്തെ അതിജീവിച്ചത്. പക്ഷെ, അന്ന് കൈവിട്ട ജീവിതം പലർക്കും ഇനിയും തിരികെ പിടിക്കാനായിട്ടില്ല. ആ ദുരന്തത്തിൽ നിന്ന് ലോകം ഏറെ പടങ്ങൾ പഠിച്ചു. ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ശക്തമായ സൂനാമി മുന്നറിയിപ്പ് സംവിധാനമുണ്ട്. 

Contact the author

News Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More