അനിൽ നെടുമങ്ങാടിന്റെ സംസ്കാരം ഇന്ന്; ആദരാഞ്ജലികളുമായി സാംസ്കാരിക കേരളം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ സംസ്കാരം ഇന്ന്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഇതിന് മുമ്പായി കൊവിഡ് പരിശോധയും നടത്തും.  കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം. ഇതിന് ശേഷം മൃതദേഹം തിരുവനന്തപുരം തോട്ടുമുക്കിലെ വീട്ടിൽ എത്തിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം  സൂക്ഷിച്ചിരിക്കുന്നത്.വീട്ടിലെത്തിക്കുന്ന മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക സിനിമാ രം​ഗത്തെ പ്രമുഖർ ആദരാ‍ഞ്ജലികൾ അർപ്പിക്കും. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകീട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിൽ അനിൽ മുങ്ങിമരിച്ചത്.  ജോജു ജോർജ് നായകനാകുന്ന പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് അനിലും സംഘവും തൊടുപുഴയിൽ എത്തിയത്. നീന്തൽ അറിയാമെങ്കിലും അനിൽ ആഴമുള്ള കയത്തിൽപെടുകയായിരുന്നു. കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസിയായ യുവാവാണ് അനിലിനെ കരക്ക് എത്തിച്ചത്.  തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Contact the author

Web Desk

Recent Posts

Web desk 17 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 17 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 22 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More