അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി

കൊച്ചി തോപ്പുംപടി  അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി. ഉപാധികളോടെയാണ് പരീക്ഷയെഴുതാൻ കോടതി അനുവാദം നൽകിയത്. തുടര്‍ പരീക്ഷയെഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പരീക്ഷ എഴുതാൻ അനുവദിക്കണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്.  കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക

പാഠ്യപദ്ധതിയിൽ വ്യത്യാസമുള്ളതിനാൽ എഴുതിക്കാനാവില്ലന്ന് സർക്കാർ അറിയിച്ചു. പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള അരൂജ സ്‌കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.

അരൂജ സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് സി.ബി.എസ്.ഇ ഹൈക്കോടതിയെ അറിയിച്ചത്.ഒരു വീട്ടിൽ ആണ് സ്കൂൾ നടത്തുന്നത്. സിബിഎസ്ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനം ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. അരൂജ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷയ്ക്ക് ഇരുത്താൻ ശ്രമിച്ച മൂന്നു സ്കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കും എന്നും സി.ബി.എസ്.ഇ ഹൈക്കോടതിയെ  അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 22 hours ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 22 hours ago
Keralam

സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

More
More
Web Desk 1 day ago
Keralam

അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

More
More
Web Desk 1 day ago
Keralam

മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

More
More
Web Desk 1 day ago
Keralam

സിനിമയുടെ പരസ്യത്തെ ഗൌരവമായി എടുക്കേണ്ടതില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More