രാത്രികാല കർഫ്യു ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ പിന്‍വലിച്ച് കര്‍ണാടക

ബംഗളൂരു: കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു പിൻവലിച്ചു. കൊറോണ വൈറസിന്റെ ശക്തികൂടി വകഭേദം യു.കെയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ കര്‍ഫ്യു പ്രഖ്യാപിച്ചത്. ഉത്തരവ് പ്രാബല്യത്തില്‍ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് രാത്രികാല കര്‍ഫ്യു ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറിയത് എന്നതാണ് ശ്രദ്ധേയം.

പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണത്തെ തുടർന്നാണ് തീരുമാനം ഉടന്‍ മാറ്റിയതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. 'പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ ശേഷം രാത്രികാല കർഫ്യു പിൻവലിക്കാൻ തീരുമാനിച്ചതായും' മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രോഗത്തെ തടയാൻ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നാണ് അദ്ദേഹം അറിയിച്ചത്.

Contact the author

News Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More