ദക്ഷിണാഫ്രിക്കയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു

കേപ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുളള വിമാനങ്ങള്‍  റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ രണ്ടുപേര്‍ക്കാണ് പുതിയ രോഗം ബാധിച്ചായി കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തവരുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായി ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നേരത്തെ തന്നെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടണിലേക്കാള്‍ രോഗവ്യാപനശേഷി കൂടുതലുളള വൈറസാണ് ദക്ഷിണാഫ്രിക്കയിലുളളതെന്ന് മാറ്റ് ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസിന് 501.v 2 എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി സ്വെലി മഖേസ് ട്വീറ്റ് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്ത യുവാക്കളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തീരപ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന പുതിയ വൈറസ് ഇപ്പോള്‍ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചതായി പരിശോധനകളില്‍ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബ്രിട്ടണ്‍, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ്, തുര്‍ക്കി, ഇസ്രായേല്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുളള വിമാനസര്‍വീസുകള്‍ നിരോധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ജനുവരിയില്‍ ഉണ്ടായ കൊറോണ കേസുകളിലെ വര്‍ദ്ധനയ്ക്കു കാരണം ജനിതകമാറ്റം വന്ന വൈറസാണെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു.

Contact the author

International Desk

Recent Posts

International

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

More
More
International

ടെക്‌സസിലെ സ്‌കൂളിനുനേരെ വെടിവെപ്പ്; 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

More
More
International

യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിനുമായി ചര്‍ച്ചയ്ക്കു തയ്യാര്‍ - സെലന്‍സ്കി

More
More
International

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖം മറയ്ക്കണം - താലിബാന്‍

More
More
International

മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു

More
More
International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More