ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാവും നിയന്ത്രണങ്ങളുണ്ടാവുക എന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയാനായി കര്‍ശന നടപടികളെടുക്കുന്ന രണ്ടാമത്തെ ഇന്ത്യയിലെ സംസ്ഥാനമാണ് കര്‍ണാക. മുന്‍പ് മഹാരാഷ്ട്രയിലും പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

യുകെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസ് നിയന്ത്രിക്കാനാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തേക്ക് വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പൊതുജനം സര്‍ക്കാരിന്റെ തീരുമാനത്തോട് സഹകരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. ബ്രിട്ടണിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം കണ്ടെത്തിയത്. നിലവില്‍ ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനേക്കാള്‍ വേഗതയില്‍ പടരാന്‍ കഴിവുളള വൈറസാണ് ബ്രിട്ടണില്‍ വ്യാപിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വൈറസിന്റെ ഇന്ത്യയിലെ വ്യാപനം തടയാനായി ഡിസംബര്‍ 30 വരെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍ നിന്ന് വന്നവര്‍ നിര്‍ബന്ധമായും പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More