കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കും; കേരള രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് മുസ്ലീംലീ​ഗ്

പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് മുസ്ലീം ലീ​ഗ്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ എംപി സ്ഥാനം രാജിവെക്കുക . ഇന്ന് ചേർന്ന മുസ്ലീം ലീ​ഗിന്റെ  സംസ്ഥാന പ്രവർത്തക സമിതിയോ​ഗമാണ്  ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി സജീവമാകുമെന്നും മജീദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീ ലീ​ഗ് ഉന്നതാധികാര സമിയിൽ ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് എംപി സ്ഥാനം രാജിവെച്ചാൽ മതിയെന്നായിരുന്നു ആദ്യം ലീ​ഗ് തീരുമാനിച്ചിരുന്നത്. എന്നാൽ  രാഷ്ടീയ സാഹചര്യം പരി​ഗണിച്ച് രാജി തീരുമാനം നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ഇ അഹമ്മദ് മരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ചാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്രീയത്തിൽ സജീവമാകാൻ ഡൽഹിയിലേക്ക് പോയത്. 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു. കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ കുഞ്ഞിലക്കുട്ടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീ​ഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

അരമനകള്‍ കയറാന്‍ കോണ്‍ഗ്രസും; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്

More
More
Web Desk 4 months ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

More
More
Web Desk 5 months ago
Politics

ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

More
More
Web Desk 5 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 5 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 5 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More