ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; ദുർബലരായ ഈസ്റ്റ് ബം​ഗാളിനോട് സമനില

ISL
Web Desk 3 years ago

ഐഎസ്എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ മത്സരം സമനിലയിൽ. ഇരുടീമുകളും ലീ​ഗിൽ ആദ്യ ജയം തേടിയാണ് കളത്തിൽ ഇറങ്ങിയത്. ലീ​ഗിലെ ദുർബലരുടെ പോരാട്ടം ആവേശം ഒട്ടും ഉണർത്തിയില്ല. കളിയുടെ 13 മിനുട്ടിൽ ബേക്കറി കോനയുടെ പിഴവിൽ ബ്ലാസ്റ്റേഴ്സ് സെൽഫ് ​ഗോൾ വഴങ്ങി. ഈസ്റ്റ് ബം​ഗാളിന്റെ മുഹമ്മദ് റഫീഖിന്റെ ക്രോസ് പ്രതിരോധിക്കാനുള്ള ശ്രമം പിഴച്ച് പന്ത് വലയിലെത്തുകയായിരുന്നു.  പതിഞ്ഞ താളത്തിൽ കളിച്ച് ബ്ലാസ്റ്റേഴ്സിന്റെ അക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ​​മുന്നേറ്റതാരം  ​ഗാരി ഹൂപ്പർ പതിവ് പോലെ നിരാശപ്പെടുത്തി. മധ്യനിരക്കും കാര്യമായ ചലനം ഉണ്ടാക്കിയില്ല. 

രണ്ടാം പകുതിയിൽ ​ഗാരി ഹൂപ്പറിന് പകരം ജോർദാൻ മറെയും സെയ്ത്യാൻ സിം​ഗിന് പകരം സഹലിനെയും കോച്ച് കളത്തിൽ ഇറക്കി. ​ഗോൾ മടക്കാൻ  കിണഞ്ഞു ശ്രമിച്ചത് കളിക്ക വേ​ഗതവെച്ചു. സഹലിന്റെ മികച്ച നീക്കങ്ങൾ ഈസ്റ്റ് ബം​ഗാൾ പെനാൽട്ടി ബോക്സിൽ പലപ്പോഴും അപകടം വിതച്ചു.

കളിയുടെ അവസാന നിമിഷത്തിൽ ജീക്സൺ സിം​ഗാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ​ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് സഹൽ കൃത്യമായി ഉയർത്തി നൽകിയതിന് തലവെച്ചാണ് ജീക്സൺ ഈസ്റ്റ് ബം​ഗാളിന്റെ വലകുലുക്കിയത്. ആറ് മത്സരങ്ങളിൽ നിന്ന് 3 പോയന്റുമായി ബ്ലാസ്റ്റേഴ്സ് 9 സ്ഥാനത്താണ്. 10 സ്ഥാനത്തുള്ള ഈസ്റ്റ് ബം​ഗാളിന് 2 പോയന്റാണ് സമ്പാദ്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ന് നടക്കുന്ന മത്സരത്തില് വമ്പൻമാരായ ബെം​ഗളൂരു എഫ് സിയും എടികെ മോഹൻ ബ​ഗാനും ഏറ്റ്മുട്ടും. ലീ​ഗിൽ മൂന്നാം സ്ഥാനത്തുള്ള ബെം​ഗളൂരു ഈ സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ്.

Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More