പിണറായിയെ പോലൊരു വര്‍ഗ്ഗീയവാദി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ലീഗ്

പിണറായി വിജയനെപോലൊരു വര്‍ഗ്ഗീയവാദിയെ കേരളം കണ്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്‌. യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി എഴുതിയ കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. യു.ഡി.എഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാട് ദുഷ്ടലാക്കൊടെയാണ് സംസാരിക്കുന്നതെന്നും അത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണെന്നും മജീദ്‌ പറഞ്ഞു. മുസ്‌ലിം ലീഗിനെ ഇല്ലാതാക്കി ആരെയാണ് സിപിഎം പ്രോത്സാഹിപ്പിക്കുന്നത്? ബിജെപിക്ക് വര്‍ഗ്ഗീയ ദ്രുവീകരണം നടത്താന്‍ മുഖ്യമന്ത്രി വഴിയൊരുക്കുകയാണ്. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് പിണറായി വിജയനെ തിരുത്തണം എന്നും മജീദ്‌ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ ആഭ്യന്തര വിഷയങ്ങളില്‍ മുഖ്യമന്ത്രി എന്തിനാണ് വ്യാകുലപ്പെടുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. യു.ഡി.എഫില്‍ മുസ്ലിം ലീഗിന്‍റെ അപ്രമാദിത്വമാണ് നടക്കുന്നതെന്നും, കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകും തുടങ്ങിയ സംഘപരിവാര്‍ പ്രാചാരണത്തിന് ആക്കംകൂട്ടുന്ന പ്രസ്താവനയുമായി കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്നും ആരോപണം ഉയരുന്നുണ്ട്.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More