''ബിജെപി എംപി കയ്യേറ്റം ചെയ്തു-'' രമ്യാ ഹരിദാസ്‌ സ്പീക്കര്‍ക്ക് പരാതി നല്‍കി.

ഡല്‍ഹി: ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ ലോക്സഭയിലുണ്ടായ സംഘര്‍ഷത്തിനിടെ ബിജെപി അംഗങ്ങള്‍ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്തു എന്നാരോപിച്ച് രമ്യാ ഹരിദാസ് എംപി സ്പീക്കര്‍ക്ക് പരാതി നല്‍കി.

ഡല്‍ഹി കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബിജെപി അംഗം ജസ്കൌര്‍ മീണയുള്‍പ്പെടെയുള്ളവര്‍ ആക്രമിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു എന്നാണ്  പരാതി. ദളിതയും വനിതയും ആയതുകൊണ്ടാണോ താന്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് എന്ന സന്ദേഹവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. രമ്യാ ഹരിദാസിന്‍റെ പരാതി സ്റെപീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചു.

രാവിലെ സഭാ ആരംഭിച്ചപ്പോള്‍ തന്നെ  അമിത് ഷാ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബാനറും പ്ലക്കാര്‍ഡുമായാണ് കോണ്‍ഗ്രസ്‌  അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തിയത്. ഇതേതുടര്‍ന്നുണ്ടായ ബഹളം സഭയുടെ നടുത്തളത്തിലേക്ക് നീങ്ങുകയായിരുന്നു.  പ്രതിഷേധവും പ്രതികരണവും കയ്യങ്കളിയിലെത്തിയതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Contact the author

web desk

Recent Posts

National Desk 19 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 1 day ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More