വാറന്‍റുപയോഗിച്ച് പൊലീസുകാര്‍ക്ക് സൌജന്യ യാത്രയാവാം

തിരുവനന്തപുരം: ബസ് വാറന്‍റുപയോഗിച്ച് പൊലീസുകാര്‍ക്ക് കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ബസ്സുകളിലും ഇനി മേല്‍ യാത്ര ചെയ്യാം. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ഇതനുസരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ കണ്ടീഷന്‍ഡ്, ലക്ഷ്വറി ,മിന്നല്‍  തുടങ്ങി വിഭാഗം നോക്കാതെ പൊലീസുദ്യോഗസ്ഥര്‍ക്ക്  സൌജന്യ യാത്ര നടത്താം.

സൌജന്യ യാത്ര സംബന്ധിച്ച് നേരത്തെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. അത്യാവശ്യമാണെങ്കില്‍ മാത്രം അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് എസി / മിന്നല്‍ / ലക്ഷ്വറി ബസ്സുകളില്‍ യാത്ര അനുവദിക്കാം എന്നായിരുന്നു നേരത്തെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേന്‍ സ്വീകരിച്ച നിലപാട്.

എന്നാല്‍ ഇത് നിരന്തരം ജീവനക്കാരും പോലീസുദ്യോഗസ്ഥരും തമ്മിലുള തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെയാണ്  ഡിജിപി പരിഹാര നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ കത്ത് കൈമാറിയത്. ഇതിനുള്ള മറുപടിയിലാണ്  ബസ് വാറന്‍റുപയോഗിച്ച് പൊലീസുകാര്‍ക്ക് കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ബസ്സുകളിലും  യാത്ര ചെയ്യാമെന്ന് കാണിച്ച് കെ.എസ്‌.ആര്‍.ടി.സി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.      

Contact the author

web desk

Recent Posts

Web Desk 4 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 5 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 6 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 7 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More
Web Desk 9 hours ago
Keralam

പാചകപ്പണി ചെയ്യാന്‍ 'ബ്രാഹ്മണരു'ണ്ടോ ?; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സര്‍ക്കുലര്‍

More
More