'എന്തുകൊണ്ട് തോറ്റു'?; ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും.  ഉച്ചകഴിഞ്ഞ് 3 മണിക്ക് ആണ് യോഗം. പ്രതിപക്ഷ നേതാവിന്‍റെ ഓദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വച്ചാണ് യോഗം . തെരഞ്ഞെടുപ്പ് വിധിയും സർക്കാരിനെതിരെയുള്ള സമര പരിപാടികളും ചർച്ച ചെയ്യും.

തെരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പടെയുളളവര്‍ ജനുവരി 6,7 ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. ജനുവരി 22 ന് ബ്ലോക്ക് തല ചര്‍ച്ച നടക്കും. 23, 24,26 തീയതികളില്‍ 14 ജില്ലകളിലും ചര്‍ച്ചകള്‍ നടക്കും.

തദ്ദേശ  തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തത് നിര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ഫലപ്രദമായ മുന്നൊരുക്കം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More