ബ്രാഹ്മണരെ വേദപ്പിക്കുന്ന ഉളളടക്കം ഇനി വേണ്ട ; കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: പാഠപുസ്തകങ്ങളില്‍ നിന്ന്  ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തുന്ന ഉളളടക്കം നീക്കം ചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടകയിലെ ചില ബ്രാഹ്മണവിഭാഗങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

ആറാം ക്ലാസ് സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ നിന്ന് ബ്രാഹ്മണ വികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. പാഠപുസ്തകത്തിലെ 82, 83 പേജുകളില്‍ പുതിയ മതങ്ങളുടെ ആവിര്‍ഭാവം എന്നു തുടങ്ങുന്ന പാരഗ്രാഫ് അപ്രസക്തവും ചെറുപ്രായത്തിന് അനുയോജ്യമല്ലാത്തതുമാണ് എന്ന് എസ് സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

വേദ കാലഘട്ടത്തിലെ ബ്രാഹ്മണരുടെ മൃഗബലിയും ദേവന്‍മാര്‍ക്ക് പാലും നെയ്യും കൊണ്ട് അഭിഷേകം ചെയ്തിരുന്നതും ഭക്ഷ്യക്ഷാമത്തിന് കാരണമായി എന്നാണ് പാഠഭാഗത്തിന്റെ ഉളളടക്കം. കര്‍ണാടക സ്റ്റേറ്റ് ബ്രാഹ്മണ വികസന ബോര്‍ഡാണ് പാഠപുസ്തകത്തിനെതിരെ രംഗത്തുവന്നത്. ഇത്തരം ഭാഗങ്ങല്‍ ബ്രാഹ്മണസമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് പരാതി. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളുടെ ഭാഷാ, സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങള്‍ വിശകലനം ചെയ്യാന്‍ വിദഗ്ദസമിതി രൂപീകരിക്കാന്‍ കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 17 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 17 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More