1,350 കോടി വരുമാനം; ജിയോ കുതിപ്പ് തുടരുന്നു

റിലയൻസ് ജിയോ വീണ്ടും റെക്കോർഡ് ലാഭത്തിൽ കുതിപ്പ് തുടരുന്നു. 1,350 കോടി രൂപയാണ് 2019-20 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം. മൊത്ത ലാഭത്തില്‍ 62 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ മൊത്ത ലാഭം 831 കോടിയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28 ശതമാനം ഉയർന്ന് 13,968 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,884 കോടി രൂപയായിരുന്നു.

ടെലികോം കമ്പനികളുടെ ലാഭത്തിന്‍റെ പ്രധാന മെട്രിക്കായ ഒരു ഉപയോക്താവിന്‍റെ ശരാശരി വരുമാനം (എ.ആർ.പി.യു) പ്രതിമാസം 128.4 രൂപയായി ഉയർന്നു, കഴിഞ്ഞ പാദത്തിൽ ഇത് 120 രൂപയായിരുന്നു. ഈ പാദത്തിൽ 37 കോടി വരിക്കാരെയാണ് ജിയോ  ആകര്‍ഷിച്ചത്.

മികച്ച മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളോടുളള ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ ഈ വളർച്ചാ യാത്ര തുടരാന്‍ സഹായിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web desk 2 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More