കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകളിൽ യുഡിഫ് വിമതരുടെ പിന്തുണ എൽഡിഎഫിന്

കൊച്ചി തൃശ്ശൂർ കോർപ്പറേഷനുകളിൽ എൽഡിഎഫ് ഭരണത്തിന് സാധ്യത. ഇരു കോർപ്പറേഷനുകളിലും ഇരുമുന്നണികൾക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇരുമുന്നണികളെയും വെല്ലവിളിച്ച ജയിച്ച വിമതൻമാരുടെ നിലപാട് രണ്ട് കോർപ്പറേഷനുകളിലും നിർണായകമായി. കൊച്ചി കോർപ്പറേഷനിൽ ജയിച്ച  ലീ​ഗ് വിമതൻ ടി കെ അഷ്റഫ് എൽഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചു. അഷ്റഫ് ഇന്ന് രാവിലെ സിപിഎം ജില്ലാ സെക്രട്ടറി സികെ മോഹനനെ സന്ദർശിച്ച് പിന്തുണയറയിച്ചു. അഷ്റഫിന് ആരോ​ഗ്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാനാക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ജയിച്ച സിപിഎം വിമതനും എൽഡിഎഫിനെ പിന്തുണക്കാൻ സാധ്യതയുണ്ട്. ഇതോടെ 36 പേരുടെ പിന്തുണയുമായി എൽഡിഎഫിന് കേവല ഭൂരിപക്ഷമായി. യുഡിഎഫിന് 31 സീറ്റാണുള്ളതാണ്. 4 കോൺ​ഗ്രസ് വിമതരും ജയിച്ചു. ഇവർ നിലപാട് എടുത്തിട്ടില്ല. വിമരുടെ പിന്തണയോടെ കോർപ്പറേഷനിൽ തുടർ ഭരണം സാധ്യമാകുമെന്ന് യുഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്നു. 

വിമതരുമായി ചർച്ച നടത്തിയെന്ന് ഹൈബി ഈഡൻ കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം  അഡ്വക്കറ്റ് അനിൽകുമാർ കോർപ്പറേഷൻ മേയറാകും. അനിൽകുമാറിനെ ന​ഗരപിതാവാക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയാണ് തീരുമാനിച്ചത്. എളമക്കര ഡിവിഷനിൽ നിന്നാണ് അനിൽകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനത്തേക്ക് അനിൽകുമാറിനെ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചരണം നടത്തിയത്. കഴിഞ്ഞ നിയമസാഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ അനിൽകുമാർ മത്സരിച്ചിരുന്നു. ഹൈബി ഈഡനോട് തോൽക്കുകയായിരുന്നു. 

തൃശൂർ കോർപ്പറേഷനിൽ കോൺ​ഗ്രസ് വിമതൻ എംകെ വർ​ഗീസ് എൽഡിഎഫിനെ പിന്തുണക്കും. ഇന്ന് രാവിലെയാണ് വർ​ഗീസ് നിലപാട് വ്യക്തമാക്കിയത്. കോൺ​ഗ്രസ് പ്രവർത്തകനായ തന്നെ നേതൃത്വം ദ്രോഹിച്ചെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് നേതൃത്വത്തോട് ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കോൺ​ഗ്രസിനെ പിന്തുണക്കുമെന്ന് ഡിസിസി നേതൃത്വത്തിന്റെ അവകാശവാദം തെറ്റാണ്. ഉടൻതന്നെ എൽഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തുമെന്നും വർ​ഗീസ് പറഞ്ഞു. വർ​ഗീസ് പിന്തുണച്ചാൽ എൽഡിഎഫിന് 25 സീറ്റുമായി കോർപ്പറേഷനിൽ ഭൂരിപക്ഷമാകും. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 13 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 16 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More