തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച നേട്ടത്തിനിടയിലും എകെജി സെന്റർ നിൽക്കുന്ന കുന്നുകുഴി ഡിവിഷനിൽ എൽഡിഎഫിന് തോൽവി. സിപിഎം സ്ഥാനാർത്ഥി പ്രഫ. ഒജെ ഒലീനയാണ് തോറ്റത്. കടുത്ത മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഒലീനെയെ പരാജയപ്പെടുത്തിയത്. എൽഡിഎഫിൽ നിന്ന് ഡിവിഷൻ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
ഡിവൈഎഫ്ഐ നേതാവ് ഐപി ബിനുവായിരുന്നു ഇവിടെ വിജിയിച്ചിരുന്നത്. ബിനുവിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചരണമാണ് ഡിവിഷനിൽ നടത്തിയിരുന്നത്. എൽഡിഎഫ് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഒരാളിയിരുന്നു ഒലീന.