സംസ്ഥാന അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ സുപ്രീംകോടതി വാദം ഇന്ന്

ഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷികനിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജിയി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും . റോഡ് ഉപരോധം മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കൂട്ടം ചേര്‍ന്നുകൊണ്ടുളള പ്രതിഷേധം കൊവിഡ് കേസുകളുടെ എണ്ണം കൂടാന്‍ കാരണമാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ എന്നിവരുടെ ബെഞ്ചാണ് നിയമവിദ്യാര്‍ത്ഥി റിഷബ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുക. കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 26 മുതല്‍ സിങ്കുവിലും ഡല്‍ഹിയിലെ മറ്റ് അതിര്‍ത്തികളിലും കര്‍ഷകര്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷവും ചില സംഘടനകളുമാണെന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ തുടര്‍ചര്‍ച്ചകള്‍ക്ക് തയാറാവുകയുളളു എന്നും കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. കര്‍ഷകസംഘടനകളുമായി കേന്ദ്രം നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചകളെല്ലാം പരാജയമായിരുന്നു

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More