'രാജ്യത്തെ പകുതി പേരും പട്ടിണിയിലാണ്, അപ്പോഴാണോ പുതിയ പാര്‍ലമെന്റ് ഉണ്ടാക്കുന്നത് ': കമല്‍ഹാസന്‍

ചെന്നൈ: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് തമിഴ് നടനും രാഷ്ട്രീയനേതാവുമായ കമല്‍ഹാസന്‍. രാജ്യത്തെ പകുതി ജനങ്ങള്‍ വിശന്നിരിക്കുമ്പോഴാണോ പുതിയ പാര്‍ലമെന്റ് കെട്ടിടമെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കമല്‍ഹാസന്‍ നടത്തുന്ന പ്രതികരണങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്രയും വലിയൊരു ധൂര്‍ത്തിന്റെ ആവശ്യകതയെന്താണ് എന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ ചോദിച്ചു. കൊവിഡ് വ്യാപനം മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തെ അടിസ്ഥാന ജനവിഭാഗം പട്ടിണി കിടക്കുമ്പോള്‍ ആയിരം കോടി രൂപയുടെ കെട്ടിടം എന്തിനാണ്, ചൈന വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചു, അന്ന് ഭരണവര്‍ഗം പറഞ്ഞത് ആ മതില്‍ ജനങ്ങളെ സംരക്ഷിക്കാനാണ് എന്നായിരുന്നു. ആരെ സംരക്ഷിക്കാനാണ് നിങ്ങള്‍ ആയിരം കോടി രൂപയുടെ പാര്‍ലമെന്റ് പണിയുന്നത്. പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിസംബര്‍ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. പദ്ധതിയെ ചോദ്യംചെയ്തുകൊണ്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനുളളതിനാല്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടില്ല. 2021 മെയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ ഇത്തവണ മത്സരിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നാലുശതമാനം വോട്ടുകള്‍ നേടിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More