ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു പോരാട്ടം

ISL
Web Desk 3 years ago

​ഗോവ: ഐഎസ്എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ്, ബം​ഗളൂരു എഫ് സിയെ നേരിടും. ഇരു ടീമുകളും ലീ​ഗിലെ നാലാമത്തെ മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ നാല് കളികളിലും നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. മുൻകാല  ഫോമിലേക്ക് ഉയർന്നിട്ടില്ലെങ്കിലും തോൽവി അറിയാതെയാണ് ബം​ഗളൂരു മുന്നേറുന്നത്. നാല് കളികളിൽ നിന്ന് ആറ് പോയന്റാണ് ബം​ഗളൂരുവിന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങൾ സമനിലയായപ്പോൾ ഒരു കളിയിൽ മാത്രമാണ് ബം​ഗളൂരു ജയിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബ്ലാസ്റ്റേഴ്സിന്റെ ലീ​ഗിലെ നില ഒട്ടും ശുഭകരമല്ലെ. പ്രതിരോധതാരവും ക്യാപ്റ്റനുമായ കോസ്റ്റ നമനീസു ചുവപ്പ് കാർഡ് കണ്ടതിനാൽ ഇന്ന് കളിക്കാനാവില്ല. ​ഗോവക്കെതിരായ മത്സരത്തിലാണ് രണ്ട് മ‍ഞ്ഞകാർഡുകൾ കണ്ട് കോസ്റ്റ പുറത്തായത്. കോസ്റ്റക്ക് പകരം സെന്റർ ബാക്ക് സ്ഥാനത്ത് മലയാളിയായ അബ്ദുൾ ഹുക്കു കളിച്ചേക്കും. മധ്യനിരയിലും ബ്ലാസ്റ്റേഴ്സിന് തലവദേന നിരവധിയാണ്. പരിക്കേറ്റ് ടീം വിട്ട സിഡോഞ്ചക്ക് ഇതുവരെ പകരക്കാരനെ കണ്ടെത്താനായിട്ടില്ല. ഏറെ പ്രതീക്ഷയുമായി ടീമില് എത്തിയ വിസന്റെ ​ഗോമസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. മധ്യനിരയിൽ രോഹിത് കുമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. വിസന്റെ ​ഗോമസിന് ഒപ്പം അർജന്റീനക്കാരൻ ഫക്കുണ്ടോ പെരേര കളത്തിൽ ഇറങ്ങും. മലയാളി താരം അബ്​ദുൾ സഹൽ അവസാന ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല. മികച്ച വേ​ഗമുള്ള രാഹുൽ കെ പി വിങ്ങറായി കളത്തിൽ ഉണ്ടാകും. ഐഎസ്എല്ലിലെ വിലയേറിയ താരവും ബ്ലാസ്റ്റേഴ്സ സ്ട്രൈക്കറുമായ ​ഗരി ഹൂപ്പർ നാല് കളികളിലും തീർത്തും നിരാശപ്പെടുത്തി. ഇന്നത്തെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഹൂപ്പറിന്റെ ടീമിലെ നിലനിൽപ്പ്. 


Contact the author

Web Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 3 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 3 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More