സൈബർ ലോകത്തെ സി.പി.എമ്മിന്റെ മുഖം പോരാളി ഷാജി ബി.ജെ.പിയിലേക്ക്. പോരാളി ഷാജിയുടെ പ്രൊഫൈൽ ചിത്രത്തിലെ തെലുങ്ക് നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ ബി.ജെ.പി സഖ്യത്തിലെത്തിയതാണ് സൈബർ പോരാളിക്ക് പാരയായത്.
കനത്ത മീശ പിരിച്ച് നില്ക്കുന്ന പവന് കല്ല്യാണിന്റെ ഫോട്ടോ പോരാളി ഷാജിയുടെ മുഖമായിരുന്നു. ചിത്രത്തിലെ വ്യക്തിയെ അറിയില്ലെങ്കിലും സൈബർ സഖാക്കൾക്ക് പ്രിയപ്പെട്ട മുഖമായിരുന്നു ഈ മീശക്കാരൻ. ബി.ജെ.പി വേദികളില്‍ പവന് കല്യാണ്‍ താരപ്രചാരകനാകുന്നതോടെ പുതിയ മുഖം തേടി ഷാജി പോകേണ്ടിവരും.
ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ഇടതു പ്രക്ഷോഭത്തില്‍ പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടി പങ്കാളികളായായിരുന്നു. സംസ്ഥാനത്ത് വ്യാപകമായി സി.പി.എം – സി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പവന് കല്യാണിനെ സി.പി.എം സൈബര്‍ പോരാളികള്‍ ഏറ്റെടുത്തത് .