ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 22 ജീവനക്കാര്‍ക്ക് കൊവിഡ്

തൃശൂര്‍:  ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 22 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  അടുത്ത രണ്ടാഴ്ച്ച  ഭക്തര്‍ക്ക് പ്രവേശനമില്ല. ശ്രീകോവിലില്‍ പൂജകളും മറ്റു വഴിപാടുകളുമെല്ലാം പതിവുപോലെ തുടരുമെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.തൃശൂര്‍ ജില്ലാ ഭരണകൂടം ക്ഷേത്രത്തിന് ചുറ്റുമുളള പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

നേരത്തേ ബുക്ക് ചെയ്തിരുന്ന വിവാഹങ്ങളും മറ്റ് പരിപാടികളും കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രത്തിനു പുറത്ത് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 160 ജീവനക്കാരില്‍ 48 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവ് ആയത്. രോഗബാധിതരായ മിക്ക ജീവനക്കാര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരായിരുന്നു. ഇനിമുതല്‍ ജീവനക്കാര്‍ക്കിടില്‍ എല്ലാ മാസവും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരില്‍  സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണക്ഷേത്രം. പ്രതിവര്‍ഷം ഇരുപത്തിയഞ്ച് ദശലക്ഷത്തിലധികം ഭക്തര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍.


Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 7 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 8 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 9 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More