പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ കേന്ദ്രം വിളിച്ചു വരുത്തുന്നു

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവരെ കേന്ദ്ര അഭ്യന്തര വകുപ്പ് വിളിച്ചു വരുത്തുന്നു. തിങ്കളാഴ്ച ഇരുവരോടും ഹാജരായി സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമ ശ്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള  ബിജെപി നേതാക്കള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 19 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനും പരിപാടിയിട്ടിട്ടുണ്ട്. ബിജെപി നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസ്സാണ് എന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആരോപണം. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തിന്റെ ക്രമസമാധാന നില വഷളായെന്ന് കാണിച്ച് നേരത്തെ ഗവര്‍ണര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പശ്ചിമ ബംഗാളിലെ ക്രമ സമാധാന വഷളായെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പ്രകാരമായിരുന്നു ഇത്. സംസ്ഥാന ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറോട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നില വഷളായി എന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് ഗവര്‍ണര്‍ അന്ന് മറുപടി നല്‍കിയത്.


Contact the author

Web Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More