വോട്ടണ്ണല്‍: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കി

തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്ര്യയക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കി. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ട് മുതലാണ്  ആരംഭിക്കുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഒാരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണൽ പുരോഗതി കമ്മീഷന്റെ  ‘ട്രെൻഡ്’ സോഫ്റ്റ് വെയറിൽ തത്സമയം അപ്‌ലോഡ് ചെയ്യും.ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും  അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും  ബ്ലോക്ക് പഞ്ചായത്ത്് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ്  ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും.

പരാമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു  ടേബിൾ എന്ന രീതിയിൽ വേണം കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കേണ്ടത്. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കണം. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ  വാങ്ങേണ്ടത്. വോട്ടെണ്ണൽ ആരംഭിക്കേണ്ടത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ വേണം. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്.

ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ്  സൂപ്പർവൈസറും  രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ  വാങ്ങേണ്ടത്.

വോട്ടെണ്ണൽ ആരംഭിക്കേണ്ടത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ വേണം. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്.ട്രെൻഡ് സോഫ്റ്റ് വെയറിലേയ്ക്ക് വോട്ടിംഗ്  വിവരം അപ്‌ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററിൽ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെൻഡ് സൈറ്റിൽ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുൻകൂറായി ഡൗൺ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറക്ക് കൗണ്ടിംഗ് സൂപ്പർവൈസർമാർ ഇതിൽ ഫലം രേഖപ്പെടുത്തണം. തുടർന്ന് സ്ലിപ്പ്  ഡേറ്റാ അപ് ലോഡിംഗ് സെന്ററിൽ എത്തിക്കണം. ഡേറ്റാ അപ്‌ലോഡിംഗ് സെന്ററിൽ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫാറത്തിലെ വിവരങ്ങൾ അപ്പോൾ തന്നെ ട്രെൻഡിൽ കൃത്യതയോട് കൂടി എൻട്രി ചെയ്യുന്നുണ്ടെന്ന് അപ്‌ലോഡിംഗ് സെന്ററിലെ സൂപ്പർവൈസർമാർ ഉറപ്പാക്കും. വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളുടെ കാര്യത്തിൽ സൂക്ഷിക്കേണ്ട രേഖകളും കൺട്രോൾ യൂണിറ്റിലെ ഡിറ്റാച്ചബിൾ മെമ്മറി മോഡ്യൂളും ബന്ധപ്പെട്ട  ട്രഷറികളിൽ സൂക്ഷിക്കും. എന്നാൽ നഗരസഭകളുടെ കാര്യത്തിൽ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൂടി ട്രഷറികളിൽ സൂക്ഷിക്കും. തിങ്കളാഴ്ച മലപ്പുറം മുതലുള്ള വടക്കന്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്  പ്രകൃയ പൂര്‍ത്തീകരിക്കും. വോട്ടെണ്ണല്‍ എല്ലായിടത്തും ഒരുമിച്ചാണ്.  


Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More