അലര്‍ജിയുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസിന്‍ റെഗുലേറ്റര്‍

ലണ്ടണ്‍: അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് യുകെ മെഡിസില്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ്. മരുന്നിനോടോ ഭക്ഷണത്തിനോടോ അലര്‍ജിയുളളവര്‍ ഫൈസര്‍ ബയോടെക് വാക്‌സിനുകള്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടനിലെ മെഡിസിന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടണിനില്‍ ചൊവ്വാഴ്ച്ചയാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. യുകെയില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ടും യുഎസില്‍ നാലും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അലര്‍ജിയും ബെല്‍സ് പാല്‍സിയും സ്ഥിരീകരിച്ചത്. മുഖത്തെ പേശികള്‍ താല്‍ക്കാലികമായി തളര്‍ന്നുപോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. വാക്‌സിനെടുത്തതിനുശേഷം ഇവര്‍ക്ക് ത്വക്കില്‍ അസ്വസ്ഥതയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അലര്‍ജി പ്രശ്‌നങ്ങളുളളവര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയത്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അലര്‍ജി സംബന്ധമായ അസുഖങ്ങളുണ്ടൊ എന്ന് പരിശോധിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിച്ചു. 

അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ്‌ വാക്സിന്‍ ബ്രിട്ടനാണ് ആദ്യമായി വിതരണം ചെയ്യാന്‍ അനുമതി നല്കിയത്. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ അനുമതി നല്കിയ വാക്സിന്‍ കുത്തിവെപ്പ് എന്നാണ് പലവട്ടങ്ങളിലായി നടന്ന പരീക്ഷണ ഘട്ടങ്ങള്‍ തെളിയിച്ചത് എന്ന് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഔഷധ നിര്‍മ്മാണ മേഖലയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഫൈസര്‍, ജര്‍മ്മനിയില്‍ ഈ മേഖലയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കമ്പനിയായ ബയോണ്‍ ടെക് എന്നിവര്‍ ചേര്‍ന്നാണ് നീണ്ടകാല പരീക്ഷണങ്ങളിലൂടെ കൊവിഡ്‌ വാക്സിന്‍ കണ്ടെത്തി, ഉത്പാദിപ്പിച്ചത്. 

ഇപ്പോള്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ പ്രായ ഭേദമന്യേ എല്ലാവരിലും ഉപയോഗിക്കാന്‍ കഴിയുമെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ബ്രിട്ടന്‍ തങ്ങളുടെ രാജ്യത്ത് ഈ കുത്തിവെപ്പിന് അനുമതി നല്‍കിയത്. ഏതെങ്കിലും ഒരു വാക്സിന്‍ പ്രയോഗത്തിന് ഔദ്യോഗികമായിത്തന്നെ തയാറാകുന്ന ലോകത്തെ ആദ്യ രാജ്യമാണ് ബ്രിട്ടന്‍. മെഡിസിന്‍ ആന്‍ഡ്‌ ഹെല്‍ത്ത് കെയര്‍ പ്രോഡക്റ്റ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യുടെ സര്‍ട്ടിഫിക്കറ്റും അമേരിക്കന്‍ - ജര്‍മ്മന്‍ സംയുക്ത വാക്സിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ അലര്‍ജി പ്രശ്‌നങ്ങളുളളതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ചില വാക്‌സിനുകളില്‍ ഇത്തരം പാര്‍ശ്വഫലങ്ങളുണ്ടാവുന്നത് സാധാരണമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പല രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളും പൊതുമേഖലാ മരുന്ന് കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്ന കൊവിഡ്‌ വാക്സിന്‍ പരീക്ഷണം അന്തിമ ഘട്ടങ്ങളിലാണ്. ഇന്ത്യയിലും ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ വാക്സിന്‍ പരീക്ഷണങ്ങള്‍ അന്തിമ ഫലത്തോട് അടുത്തിരിക്കുകയാണ്. ഉടന്‍ തന്നെ അത് ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയുടെയും ബെല്ജിയത്തിന്റെയും വാക്സിന്‍ വിതരണത്തിന് സജ്ജമാകാന്‍ ഔദ്യോഗികമായ കടമ്പകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍.


Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More