105 ആപ്പുകള്‍ നിരോധിച്ച് ചൈന

ബീജിംഗ്: 105 ആപ്പുകള്‍ നിരോധിച്ച് ചൈന. അശ്ലീലചിത്രം, സെക്‌സ് വര്‍ക്ക്, ചൂതാട്ടം അക്രമം തുടങ്ങിയവ പ്രചരിപ്പിക്കുന്ന ആപ്പുകള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. നിരോധിച്ച മിക്ക ആപ്പുകളും ചൈനയുടേത് തന്നെയാണ് എന്നാല്‍ അമേരിക്കയുടെ ട്രിപ്പ് അഡൈ്വസറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിരോധിച്ച ആപ്പുകളെല്ലാം ചൈനയുടെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവയാണെന്ന് സൈബര്‍സ്‌പേയ്‌സ് അഡ്മിനിസ്ട്രഷന്‍ അധികൃതര്‍ പറഞ്ഞു. ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ചുകൊണ്ടുളള യുഎസ് കോടതി ഉത്തരവിനു പിന്നാലെയാണ് ചൈനയുടെ ഈ നടപടി. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക് നിരോധിച്ച ട്രംപിന്റെ  നടപടിക്കെതിരെ യുഎസ് കോടതി രംഗത്തെത്തിയിരുന്നു.നിരോധിച്ച ആപ്പുകളില്‍ നിയമവിരുദ്ധമായ ഉളളടക്കമുണ്ട് എന്നാണ് ചൈനയുടെ വാദം എന്നാല്‍ യുഎസിന്റെ ട്രിപ്പ് അഡൈ്വസര്‍ നിരോധിച്ചതിന്റെ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ചില മാസങ്ങളായി ചൈനയും അമേരിക്കയും തമ്മില്‍ രൂക്ഷമായ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്  അതേസമയം ചൈനയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്. അമേരിക്കന്‍ ആപ്പുകളായ ഗൂഗിള്‍, ഫെയ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകളൊന്നും ചൈനയില്‍ ലഭ്യമല്ല.


Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More