എവറസ്റ്റിന്റെ ഉയരം ഒടുവില്‍ ചൈനയും അംഗീകരിച്ചു

 കാഠ്മണ്ഡു:  ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം അംഗീകരിച്ച് ചൈന. 60 ദശലക്ഷത്തോളം വര്‍ഷം പഴക്കമുളള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തെക്കുറിച്ച് ചൈനയും നേപ്പാളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. 8,848.86 എന്ന പുതിയ ഉയരം ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഇരുരാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്റെ പുതിയ ഉയരം പ്രഖ്യാപിച്ചത്. 8,848.86 മീറ്റര്‍ എന്ന പുതിയ ഉയരമാണ് ചൈന അംഗീകരിച്ചത്.

ചൈനയുടെ ഔദ്യോഗിക കണക്കില്‍ 8,844.43 മീറ്ററായിരുന്നു എവറസ്റ്റ് കൊടുമുടിയുടെ നീളം. നേപ്പാളിന്റെ കണക്കിനേക്കാള്‍ നാലുമീറ്റര്‍ കുറവായിരുന്നു ഇത്. എവറസ്റ്റിന്റെ ഉയരം പാറകള്‍ അടിസ്ഥാനമാക്കി അളക്കണമെന്നായിരുന്നു ചൈനയുടെ അഭിപ്രായം എന്നാല്‍ പര്‍വ്വതത്തിലെ സ്‌നോ ടോപ്പിനെ അടിസ്ഥാനമാക്കി അളവെടുക്കണമെന്നാണ് നേപ്പാള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു സന്ദര്‍ശനത്തിനിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിങ്പിങ് എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച അഭിപ്രായഭിന്നത പരിഹരിക്കാനുളള കരാറുണ്ടാക്കിയത്.

ചൈന നേപ്പാള്‍ അതിര്‍ത്തിയിലാണ് എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്.  2015 ലെ ഭൂകമ്പം എവറസ്റ്റിന്റെ ഉയരത്തില്‍ സ്വാധീനം ചെലുത്തിയിരിക്കാമെന്നാണ് ജിയോളജിസ്റ്റുകള്‍ പറയുന്നത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളിലെ 9000 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പര്‍വ്വതങ്ങളുടെ ഉയരം അളക്കുന്നത് സമുദ്രനിരപ്പിനെ അടിസ്ഥാനമാക്കിയാണ്. നേപ്പാള്‍ സമുദ്രനിരക്ക് കണക്കാക്കാനായി ബംഗാള്‍ ഉള്‍ക്കടലിനെയും ചൈന കിഴക്കന്‍ പ്രവിശ്യയായ ഷാങ്‌ഡോങിലെ മഞ്ഞക്കടലിനെയുമാണ് ഉപയോഗിച്ചത്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More