രാഷ്ട്രപതിക്ക് 9 ലക്ഷം പോസ്റ്റ് കാര്‍ഡുകളുമായി കര്‍ണാടകയിലെ കര്‍ഷകര്‍

ബംഗളൂരൂ: രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധിക്കാനൊരുങ്ങി കര്‍ണാടകയിലെ കര്‍ഷകര്‍. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ പ്രക്ഷോഭം പതിമൂന്ന് ദിവസം പിന്നിടുമ്പോഴാണ് കര്‍ണാടകയിലെ കര്‍ഷകര്‍ വേറിട്ട രീതിയില്‍ പ്രതിഷേധമറിയിക്കുന്നത്. ഒന്‍പത് ലക്ഷത്തോളം പോസ്റ്റ് കാര്‍ഡുകളാണ് ഇതുവരെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത്.

ഈ പോസ്റ്റ് കാര്‍ഡുകള്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് അയയ്ക്കുമെന്നും അവിടെ നിന്ന് രാഷ്ട്രപതിക്ക് നല്‍കുമെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് വ്യത്യസ്തമായ ഈ പ്രതിഷേധം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കാര്‍ഷികബില്ലില്‍ പ്രതിഷേധിച്ച്  കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ ബ​ന്ദു​ണ്ടാ​കി​ല്ലെ​ന്നും ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും സം​ഘ​ട​ന​ക​ൾ അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് 18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്.

നാളെയാണ് കേന്ദ്ര സര്‍ക്കാറുമായി കർഷക സംഘടനകൾ നാലാംവട്ട ചര്‍ച്ച നടത്തുന്നത്. കാര്‍ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 11 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More