യുകെയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ക്വീന്‍ എലിസബത്തും

ലണ്ടണ്‍: യുകെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും. യുകെയിലെത്തുന്ന ആദ്യ ബാച്ച് ഫൈബര്‍ വാക്‌സിനേഷനാണ് 94 വയസുകാരിയായ എലിസബത്ത് രാജ്ഞി സ്വീകരിക്കുക. അതേസമയം ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസുകള്‍ യുകെയില്‍ എത്തി. എണ്‍പത് വയസിനു മുകളില്‍ പ്രായമുളളവരാണ് ചൊവ്വാഴ്ച്ച മുതല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നത്.

രാജ്യത്തിന്റ ചരിത്രത്തില്‍ ആദ്യമായാണ് വലിയൊരു വാക്‌സിനേഷന്‍ പ്രക്രിയ നടക്കാന്‍ പോകുന്നത്. എന്നാല്‍ യുകെയിലെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം സമൂഹമാധ്യമങ്ങളില്‍ വരുന്ന വാക്‌സിന്‍ വിരുദ്ധ വാര്‍ത്തകളാണ്. എലിസബത്ത് രാജ്ഞിയെപ്പോലുളള പ്രമുഖര്‍ വാക്‌സിനേഷന്‍ എടുക്കുന്നത് ജനങ്ങളുടെ ഉത്കണ്ഠ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ബെല്‍ജിയത്തില്‍ നിന്നും ലഭിച്ച ആദ്യബാച്ച് ഫൈസര്‍ വാക്‌സിന്‍ 8 ലക്ഷം ഡോസാണുളളത്. 40 ദശലക്ഷം ഡോസ് വാക്‌സിനുകളാണ് യുകെ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ യുകെയില്‍ എത്തിക്കാനായി നിരവധി വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും യുകെ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ചൈനയില്‍ ഒരു ദശലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ എടുത്തിട്ടുളളത്. അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കിയാണ് ചൈനയില്‍ വാക്‌സിനേഷന്‍ നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്ക്് അപേക്ഷ സമര്‍പ്പിച്ചിരുന്നു. നാലുകോടി ഡോസ് വാക്‌സിന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Contact the author

International Desk

Recent Posts

International

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ശ്രീലങ്കയില്‍ നടന്നത് മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കും- ഐ എം എഫ്

More
More
International

ടെക്‌സസിലെ സ്‌കൂളിനുനേരെ വെടിവെപ്പ്; 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

More
More
International

യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിനുമായി ചര്‍ച്ചയ്ക്കു തയ്യാര്‍ - സെലന്‍സ്കി

More
More
International

വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖം മറയ്ക്കണം - താലിബാന്‍

More
More
International

മക്ഡൊണാൾഡ്സ് റഷ്യ വിടുന്നു

More
More
International

കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍

More
More