ബന്ദിനെ പിന്തുണയ്ക്കില്ല; കര്‍ഷകരെ പിന്തുണയ്ക്കും - തൃണമുല്‍ കോണ്‍ഗ്രസ്

കൊല്‍ക്കൊത്ത: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി നാളെ  (ചൊവ്വാഴ്ച) നടക്കുന്ന ഭാരത്‌ ബന്ദില്‍ തൃണമുല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം കര്‍ഷക പ്രക്ഷോഭത്തെ ശക്തമായി പിന്തുണക്കുമെന്ന് പാര്‍ട്ടി വക്താവുകൂടിയായ തൃണമുല്‍ കോണ്‍ഗ്രസ് എംപി സൌഗതാ റോയ് പറഞ്ഞു. ബന്ദിനെ പിന്തുണക്കില്ലെന്നത് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും നയത്തില്‍ നിന്ന് വ്യതിചലിക്കാനാവില്ലെന്നും സൌഗതാ റോയ് വ്യക്തമാക്കി.

കര്‍ഷകരെ ദ്രോഹിക്കുന്ന നിയമത്തിലെ മൂന്നു ചട്ടങ്ങളും പിന്‍വലിക്കണമെന്നും അതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ പിന്തുണക്കുമെന്നും സൌഗതാ റോയ് എംപി പറഞ്ഞു.

അതേസമയം നിയമത്തെ എതിര്‍ത്തുകൊണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നു. നിയമം പിവലിക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ചു പുറത്തുപോകണമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാകുന്നത് നോക്കിനില്‍ക്കേണ്ടി വരുമെന്നും മമത കേന്ദ്രത്തെ താക്കീത് ചെയ്തു. തെരഞ്ഞെടുപ്പ് റാലിയില്‍ വെരാളിയില്‍ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

p>അതേസമയം നാളത്തെ ഭാരത്‌ ബന്ദിനെ പിന്തുണച്ച് ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ രംഗത്തുവന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഡി എം കെ, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി പാര്‍ടി, ബീഹാറില്‍ നിന്ന് രാഷ്ട്രീയ ജനതാ ദള്‍ തുടങ്ങിയവര്‍ ഭാരത്‌ ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. സിപിഎം, സിപിഐ, സിപിഐ എംഎല്‍ തുടങ്ങിയവക്ക് പുറമെ ഇടതുപക്ഷത്തുള്ള നിരവധി ചെറു പാര്‍ട്ടികള്‍ ഭാരത്‌ ബന്ദിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.    

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 19 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 22 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More