അഞ്ചുമാസമായി ശമ്പളമില്ല,അദ്ധ്യാപിക സ്കൂളില്‍ നിരാഹാരം തുടങ്ങി.ഉടന്‍ ശമ്പളം നല്‍കുമെന്ന് മന്ത്രി

web desk 4 years ago

തിരുവന്തപുരം: ശമ്പളം ലഭിക്കാതെ നിരാഹാര സമരം അനുഷ്ടിക്കുന്ന ഏകാധ്യാപക വിദ്യാലയത്തിലെ ടീച്ചര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്. ശമ്പളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി. ജോലി സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്.

അഞ്ചു മാസമായി ശമ്പളം മുടങ്ങിക്കിടക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ ശമ്പളം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ അധ്യാപികയായ ഉഷാ കുമാരിയാണ് നിരാഹാരം ആരംഭിച്ചത്. ശമ്പളം ലഭിക്കാതെ വീട്ടിലെക്കില്ലെന്ന നിലപാടില്‍ സ്കൂളില്‍ തന്നെയാണ് നിരാഹാര സമരം നടക്കുന്നത്. വ്യത്യസ്തമായ സമരം വാര്‍ത്തയായ  തോടെയാണ് വിദ്യഭ്യാസ മന്ത്രിയുടെ പ്രതികരണമെത്തിയത്.

പ്രതിമാസം 17, 325 രൂപയാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകര്‍ക്ക്  ഹോണറെറിയമായി ലഭിക്കുന്നത്. ഇത് 18 , 500 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നടപ്പിലായിട്ടില്ല. 340 അധ്യാപകരാണ് സംസ്ഥാനത്ത് ഏകാധ്യപക വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിന് പുറമെ ഭക്ഷണകാര്യങ്ങളും അതുസംബന്ധിച്ച കണക്കുകളുമെല്ലാം അധ്യാപികമാരുടെ മാത്രം ഉത്തരവാദിത്തമാണ്. 

ഉഷാകുമാരിയുടെ സമരം ഏകാധ്യപികമാരുടെ പ്രശ്നങ്ങള്‍ പൊതുജന സമ ക്ഷത്തിലെത്തിക്കുന്നതില്‍ വിജയിച്ചതായി അധ്യാപക സംഘടനാ നേതാക്കള്‍ പറഞ്ഞു.  

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More